അസാധു നോട്ടുകള്‍ എണ്ണുന്നതിന് മെഷീന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ആര്‍ ബി ഐ

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ എണ്ണുന്നതിന് മെഷീന്‍ ഉപയോഗിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

നോട്ട് നിരോധനത്തിലൂടെ അസാധുവായ 1000, 500 എന്നിവയുടെ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് മെഷീനുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അസാധുവാക്കിയ നോട്ടുകള്‍ എണ്ണാന്‍ എത്രപേരെ നിയോഗിച്ചു എന്നതിന് ബാങ്ക് ഇത് വരെയും മറുപടി നല്‍കിയിട്ടില്ല.

ഇതിനായുള്ള വിവരശേഖരണത്തിന് ബാങ്കിന്റെ വിഭവശേഷി അനാവശ്യമായി ഉപയോഗിക്കാന്‍ ഇടയാക്കുമെന്ന് ബാങ്ക് മറുപടിയായി നല്‍കിയിരുന്നു.

സെന്‍ട്രല്‍ ബാങ്കും ഇത്തരത്തില്‍ നോട്ട് എണ്ണുന്ന മെഷീനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 30ന് പുറത്തിറക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.

Top