പടക്കവില്‍പ്പന നിരോധിച്ചതിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാന പ്രദേശത്ത് പടക്കവില്‍പ്പന നിരോധിച്ചതിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ ഹിന്ദു സംഘടനയുടെ പ്രതിഷേധം.

കോടതി ഗേറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കനത്ത സുരക്ഷാ മേഖലയില്‍ സ്‌ഫോടക വസ്തുക്കളുമായി സമരക്കാര്‍ കടന്നത് വന്‍ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

ജയ് ശ്രീറാം എന്ന് ആര്‍ത്തു വിളിച്ച് പടക്കം പൊട്ടിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Top