ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേ നരേന്ദ്ര മോദിക്ക് നല്‍കിയ അപ്രതീക്ഷിത സമ്മാനം

ആംസ്റ്റര്‍ഡാം: അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നെതര്‍ലന്‍ഡ്‌സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേ നല്‍കിയത് സൈക്കിള്‍.

രാജ്യങ്ങള്‍ തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷമാണ് റുട്ടേ തങ്ങളുടെ സൈക്കിള്‍ സമ്മാനം മോദിക്ക് നല്‍കിയത്.

പിന്നീട് സൈക്കിളില്‍ ഇരിക്കുന്നതിന്റെ ചിത്രം മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Top