കര്‍ഷകര്‍ക്കായി ജലസേചന പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിലെ കര്‍ഷകര്‍ക്കായി നിരവധി ജലസേചന പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ മോഡാസ ജില്ലയില്‍ രണ്ടു ജലസേചന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ സഹായത്തോടെ കര്‍ഷകര്‍ക്കു അവരുടെ ഉല്‍പനങ്ങള്‍ ശരിയായ വിലയ്ക്കു യഥാസമയം വില്‍ക്കാന്‍ സാധിക്കുമെന്നും ഗുജറാത്തിലെ ബസ് സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.

എല്ലാവര്‍ക്കും പരിരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയിയും ചടങ്ങില്‍ പങ്കെടുത്തു.

പാര്‍ലമെന്റില്‍ നടക്കുന്ന ജി എസ് ടി യുടെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലേക്ക് പോകും.

Top