ഇന്ത്യന്‍ വിപണിയില്‍ തരംഗമായ ജീപ് കോംപസിന്റെ വില വര്‍ധിപ്പിക്കുന്നു

ന്ത്യയിലെ പ്രീമിയം എസ് യു വി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജീപ് കോംപസിന്റെ വില വര്‍ധിപ്പിക്കുവാന്‍ എഫ് സി എ ഇന്ത്യ തീരുമാനിച്ചു.

അടുത്തവര്‍ഷം ആദ്യംമുതല്‍ 80,000 രൂപയുടെ വര്‍ധനയാണ് കോംപസില്‍ ഉണ്ടാവുക. വില വര്‍ധന നിലവില്‍ വന്നാലും കോംപസിന്റെ അടിസ്ഥാന മോഡലിന് 15.16 ലക്ഷം രൂപയായിരിക്കും ഷോറൂം വില.

എന്‍ട്രി ലവല്‍ മോഡല്‍ ഒഴികെയുള്ള ‘കോംപസി’ന്റെ വകഭേദങ്ങളുടെ വിലയില്‍ രണ്ടു മുതല്‍ നാലു ശതമാനം വരെ വില വര്‍ധനയാണു പുതുവര്‍ഷത്തില്‍ നടപ്പാക്കുകയെന്ന് എഫ് സി എ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിന്‍ ഫ്‌ളിന്‍ അറിയിച്ചു.

സ്‌പോര്‍ട്, ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ്. ലോഞ്ചിറ്റിയൂഡ്‌ വകഭേദത്തിന്റെ ഷോറൂം വില 17.13 ലക്ഷം രൂപ മുതലും ലിമിറ്റഡിന്റേത് 18.68 മുതല്‍ 21.73 ലക്ഷം രൂപ വരെയുമാണ്.

അരങ്ങേറ്റം കുറിച്ച് നാലു മാസത്തിനകം മോഡലിന്റെ മൊത്തം വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടതായും എഫ് സി എ ഇന്ത്യ അറിയിച്ചിരുന്നു.

കൂടാതെ ഒക്ടോബറില്‍ ജപ്പാനിലേക്കും ഓസ്‌ട്രേലിയയിലേക്കുമായി രഞ്ജന്‍ഗാവില്‍ നിര്‍മിച്ച 600 ‘കോംപസ്’ എഫ് സി എ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ഒഴികെയുള്ള മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയുമടക്കം രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

Top