ആദായ നികുതി നിയമമനുസരിച്ച് പ്രതിമാസ ശമ്പളക്കാരില്‍ പുതിയ മാറ്റങ്ങള്‍ക്ക് സാധ്യത

income tax

ഡല്‍ഹി: ആദായ നികുതി നിയമമനുസരിച്ച് പ്രതിമാസ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് സൂചന.

ആദായ നികുതി നിയമ ഭേദഗതികളെ കുറിച്ച് പഠിക്കുന്നതിനായിട്ട് നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗമായ മുകേഷ് പട്ടേലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പട്ടേല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നയം വ്യക്തമാക്കിയത്.

1961 ലെ ആദായ നികുതി നിയമം പ്രതിമാസ ശമ്പളക്കാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന നല്‍കിയിരുന്നില്ല.

അവരുടെ നികുതി സ്ലാബുകളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാറ്റങ്ങളുണ്ടായിട്ടില്ല.

ടാസ്‌ക് ഫോഴ്‌സ് ഇക്കാര്യം പരിഗണിക്കുമെന്ന് പട്ടേല്‍ വ്യക്തമാക്കി.

എന്നാല്‍ എത് തരത്തിലുള്ള മാറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവുകയെന്നത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയാറായിട്ടില്ല.

Top