ടിവിഎസ് ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍ സൈക്കിള്‍ അപാച്ചെ RR 310S ന്റെ ചിത്രങ്ങള്‍ പുറത്ത്

ബൈക്ക്‌പ്രേമികള്‍ കുറച്ച് നാളായി ഉറ്റുനോക്കുന്നത് ടിവിഎസിന്റെ ആദ്യ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ അപാച്ചെ RR 310S ഇന്ത്യയില്‍ എന്ന് അവതരിക്കുമെന്നാണ്.

അപാച്ചെ RR 310S ന്റെ ഔദ്യോഗിക വരവ് സംബന്ധിച്ച വിവരങ്ങള്‍ ടിവിഎസ് പുറത്ത് വിട്ടിട്ടില്ലെങ്കിലും,റോഡ് ടെസ്റ്റ് നടത്തുന്ന മോട്ടോര്‍സൈക്കിളിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇപ്പോള്‍ വീണ്ടും അപാച്ചെ RR 310S നെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. മാറ്റ് ബ്ലാക് കളര്‍സക്രീമില്‍ ഒരുങ്ങിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ആണ് പുറത്ത് വിട്ടത്.1

2017 നവംബറോടെ പുതിയ അപാച്ചെ RR 310S ഇന്ത്യയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടിവിഎസ് അപാച്ചെ RR 310 S.tvs

പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനും, ഫോര്‍ക്കുകളും, ബ്രേക്കുകളും, ഫ്രെയിമും, കണ്‍ട്രോളുകളും എല്ലാം G 310 R ല്‍ നിന്നും കടമെടുത്തതാണ്. അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്താണ് അപാച്ചെ RR 310 S എത്തുക.

34 bhp കരുത്തും 28 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 310 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ പവര്‍ഹൗസ്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

21

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് അപാച്ചെ RR 310 S ന്റെ ഫീച്ചറുകള്‍.

കെടിഎം RC390, ബെനലി 302R, കവാസാക്കി നിഞ്ച 300, യമഹ YZF-R3 മോഡലുകളോടാണ് പുതിയ ടിവിഎസ് അപാച്ചെ RR 310 S മത്സരിക്കുക.

Top