പാക്കിസ്ഥാന്‍ സൈന്യത്തെ ന്യായീകരിച്ച് ഖുമര്‍ ജാവേദ് ബജ്‌വ

കറാച്ചി: പാക്കിസ്ഥാന്‍ സൈന്യത്തെ ന്യായീകരിച്ച് പാക്ക് ജനറല്‍, ഖുമര്‍ ജാവേദ് ബജ്‌വ രംഗത്ത്.

രാജ്യത്ത് നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കുന്നതില്‍ പാക്ക് സൈന്യം പരാജയപ്പെട്ടുവെന്ന് പറയുന്നത് പ്രതിഷേതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

പാക്ക് ദേശീയ മാധ്യമമായ ഡോണിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഭീകരവാദത്തിനെതിരെ പാക്ക് സൈന്യം നടപടിയെടുത്തില്ല എന്നാണ് ലോക രാജ്യങ്ങള്‍ ആരോപിക്കുന്നതെങ്കില്‍ തനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും മറ്റൊരു രാജ്യവും ഭീകരവാദത്തെ തുടച്ചുമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന്. നീണ്ട വര്‍ഷങ്ങളായി തങ്ങള്‍ ഭീകരതയ്‌ക്കെതിരെ യുദ്ധം ചെയ്ത് വരികയാണ്, നിരവധി പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു, എന്നിട്ടും ഇത്തരത്തില്‍ തങ്ങളുടെ സൈന്യത്തെ എന്തിന് കുറ്റപ്പെടുത്തുന്നു എന്നത് വ്യക്തമാകുന്നില്ലെന്നും’ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ മൃദുസമീപനമാണ് നടപ്പിലാക്കുന്നതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ജനറല്‍ ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍, അല്‍ഖ്വയ്ദ ഭീകരര്‍ക്ക് പാക്ക് സൈന്യം ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നുവെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ആരോപിച്ചത്.

യുഎസ് സൈനികരെ കൊലപ്പെടുത്താനായിട്ടാണ് പാക്ക് സൈന്യം ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതെന്നും അമേരിക്ക ആരോപണത്തില്‍ ഉന്നയിച്ചിരുന്നു.

Top