the P M modi standing in the importance of security women in the country; niranjan joythi

പത്താന്‍കോട്ട്: രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്കു പ്രാധാന്യം നല്‍ക്കുന്ന ഏക നേതാവാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു കേന്ദ്രമന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതി.

ഇതുവരെയുള്ള ഒരു സര്‍ക്കാരും സ്ത്രീ സംരക്ഷണത്തിനായി യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്നു വത്യസ്ഥമാണെന്നും സ്വാധി നിരജ്ഞന്‍ ജ്യോതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ‘ബേഠി ബേച്ചാവോ ബേഠി പഠാവോ’ പദ്ധതി ഉദാഹരിച്ചാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിടത്താണു മോദി സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതെന്നും സ്ത്രീകളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും പുതിയ പദ്ധതിയിലുടെ പെണ്‍കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകുമെന്നും നിരജ്ഞന്‍ ജ്യോതി പറഞ്ഞു.

ബിജെപിയുടെ മഹിളാ മോര്‍ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Top