കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം തടയുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മയപ്പെടുത്തുന്നു

ഇടുക്കി : കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റം തടയുന്നതിനായുള്ള ഉത്തരവ് മയപ്പെടുത്തുന്നു.

മാറ്റാന്‍ ഒരുങ്ങുന്നത് 2015 ലെ കര്‍ശന നിര്‍ദ്ദേശങ്ങളുള്ള ഉത്തരവാണ്.

ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊട്ടക്കമ്പൂര്‍ വട്ടവട വില്ലേജുകളിലെ കയ്യേറ്റങ്ങളെക്കുറിച്ച് പഠിച്ച നിവേദിത പി ഹരന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ അതേ പടി ഉള്‍പ്പെടുത്തിയാണ് 2015 ഫെബ്രുവരി 16 ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

15 നിര്‍ദേശങ്ങളായിരുന്നു ഈ ഉത്തരവിലുള്ളത്. ഈ ഉത്തരവ് മാറ്റാന്‍ ശ്രമം തുടങ്ങിയിട്ട് ഇപ്പോള്‍ മാസങ്ങളായി.

ഉത്തരവ് അപ്രായോഗികവും അവ്യക്തവുമാണെന്ന് ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് കത്ത് നല്‍കി.

കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഒടുവില്‍ ചേര്‍ന്ന യോഗത്തിലാണ് ഉത്തരവ് മാറ്റത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തിയത്.

നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് ഇടുക്കി സി.പി.എമ്മിന്റെ ആവശ്യം.

2015 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടുക്കി എം.പിയുടെയും കുടുംബത്തിന്റെയും വ്യാജ പട്ടയം ദേവികുളം സബ്കല്ക്ടര്‍ റദ്ദ് ചെയ്തത്.

കൊട്ടക്കമ്പൂര്‍ ,വട്ടവട വില്ലേജുകളില്‍ ഭൂമി കൈവശം വയ്ക്കുന്നവരെ നേരിട്ട് വിളിച്ചു വരുത്തി ഭൂരേഖ പരിശോധിക്കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദേശം.

Top