വണ്‍പ്ലസ് 5ടി സ്മാര്‍ട്ട്‌ഫോണ്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍

ണ്‍പ്ലസിന്റെ സ്റ്റാര്‍ വാര്‍സ് ലിമിറ്റഡ് എഡിഷന്‍ വണ്‍ പ്ലസ് 5ടി സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

38,999 രൂപയാണ് ഫോണിന്റെ വില. വണ്‍പ്ലസ് 5ടി സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളോടുകൂടിയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

‘സ്റ്റാര്‍ വാര്‍സ്: ദി ലാസ്റ്റ് ജേഡി’ എന്ന ചിത്രം പുറത്തിറങ്ങുന്നതിനോടനുബന്ധിച്ചാണ് ഫോണ്‍ പുറത്തിറക്കുന്നത്.

സ്റ്റാര്‍വാര്‍സ് ലോഗോ പതിച്ച വെള്ള ബാക്ക് കവറാണ് സ്‌പെഷ്യല്‍ എഡിഷന്‍ വണ്‍പ്ലസ് 5ടിയ്ക്കുള്ളത്.

ഫിംഗര്‍പ്രിന്റ് സ്‌കാനറിന് താഴെയായാണ് വണ്‍പ്ലസ് ലോഗോ പതിച്ചിട്ടുള്ളത്. കറുപ്പ് നിറത്തിലാണ് ഫോണിന്റെ മുന്‍ഭാഗത്തെ രൂപകല്‍പന.

കൂടാതെ ഫോണിന്റെ സ്ലൈഡര്‍ ബട്ടന്‍ ചുവപ്പ് നിറത്തിലാകും ഉണ്ടാവുക. ഫോണിന്റെ രൂപകല്‍പന വെളിവാക്കുന്ന ഒരു പോസ്റ്റര്‍ കമ്പനി ബെംഗളുരുവില്‍ നടന്ന കോമിക് കോണ്‍ പരിപാടിയില്‍ പുറത്തിറക്കിയിരുന്നു.

എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5ടി സ്മാര്‍ട്ട്‌ഫോണിലുണ്ടാവുക.

ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16 മെഗാപ്കിസലിന്റേയും 20 മെഗാപിക്‌സലിന്റെയും ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top