ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനം കാണാനെത്തിയ ആരാധകരുടെ എണ്ണത്തില്‍ കുറവ്‌

blaSTERS FANS

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാനെത്തിയ മത്സരം ബ്ലസ്റ്റേഴ്‌സിന്റെതാണ് എന്ന റെക്കോര്‍ഡ് നേരത്തെ നേടിയിരുന്നു.

മഞ്ഞപ്പടയുടെ ആരാധകരുടെ ഗാലറിയിലെ ആവേശം മാധ്യമങ്ങളില്‍ സ്ഥിരകാഴ്ചയായിരുന്നു.

എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാന്‍ എത്തിയ ആരാധകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

33, 868 പേരാണ് വെള്ളിയാഴ്ച മഞ്ഞപ്പടയുടെ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയത്. സമനിലയും തോല്‍വിയുമൊക്കെയായി ബ്ലാസ്റ്റേഴ്‌സ് സീസണില്‍ കാഴ്ച്ചവെച്ച മോശം പ്രകടനമാണ് കാണികള്‍ കുറയാന്‍ കാരണം.

ഹോം ഗ്രൗണ്ടില്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയോട് ഏറ്റുമുട്ടിയപ്പോള്‍ 37,462 പേര്‍ കളി കാണാനെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അമ്പതിനായിരത്തിലധികം പേര്‍ അന്ന് ഗാലറിയിലുണ്ടായിരുന്നു.

36,752 കാണികളാണ് ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ മത്സരം കാണാനെത്തിയത്. മുംബൈ സിറ്റി എഫ്.സിക്കെതിരായ മൂന്നാം മത്സരത്തില്‍ ഗാലറിയിലെത്തിയ ആരാധകരുടെ എണ്ണം 35,392 ആണ്.

ആദ്യ എവേ മത്സരങ്ങള്‍ക്കുശേഷം ഹോംഗ്രൗണ്ടില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ 33,868 പേരാണ് ഗാലറിയിലെത്തിയത്.

ഗാലറില്‍ പലയിടങ്ങളിലും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയും കാണാമായിരുന്നു. അതേസമയം, ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാന്‍ഡ് വെള്ളിയാഴ്ചയും സജീവമായിരുന്നു.

Top