എന്‍എസ്‌ 160 പള്‍സര്‍ 82,400 രൂപയ്ക്ക് ഇനിമുതല്‍ ഇന്ത്യന്‍ വിപണിയില്‍

ള്‍സര്‍ എ എസ് 150 അടിസ്ഥാനമാക്കി പള്‍സര്‍ NS 160 ഇന്ത്യന്‍ വിപണിയിലെത്തിച്ച് ബജാജ്.

82,400 രൂപയാണ് പള്‍സറിന്റെ പൂണെ എക്‌സ് ഷോറൂം വില. ചരക്കു സേവന നികുതി പ്രഖ്യാപിച്ച കഴിഞ്ഞ ദിവസം തന്നെയാണ് NS 160 ന്റെ വില്‍പ്പന ആരംഭിച്ചത്.

തുര്‍ക്കി, നേപ്പാള്‍ വിപണികളില്‍ സജീവമായ NS 160 രൂപകല്‍പ്പനയില്‍ NS 200 ന് സമാനമാണ്. 135 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പ്രധാന എതിരാളികള്‍ സുസുക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160 R, ടിവിഎസ് അപ്പാച്ചെ RTR 160, യമഹ FZ-S എന്നിവയാണ്.

ആഗോള മോഡലില്‍ സിംഗിള്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ലഭ്യമാണെങ്കിലും ഇന്ത്യന്‍ സ്‌പൈക്കില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

ഓയില്‍ കൂള്‍ഡ് എഞ്ചിന്‍, 15.2 ബിഎച്ച്പി കരുത്ത്, 14.6 എന്‍എം ടോര്‍ക്കും 5 സ്പീഡ് ഗിയര്‍ ബോക്‌സും NS 160 ന്റെ സവിശേഷതകളാണ്.

Top