നിര്‍ഭയ കേസ് ; പ്രതികളിൽ ഒരാളുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷയ്ക്കു വിധിച്ച പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളില്‍ ഒരാളായ മുകേഷിന്റെ ഹര്‍ജിയാണ് നാളെ കോടതി പരിഗണിക്കുന്നത്.

ആകെ ആറു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമായിരുന്നു ലഭിച്ചത്. മറ്റൊരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

2012 ഡിസംബര്‍ 12 നാണ് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ആറംഗസംഘം ബലാത്സംഗം ചെയ്തത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു.

Top