ഫോക്‌സ് വാഗണിന്റെ പുതിയ കോമ്പാക്ട് എസ്യുവി ടി-ക്രോസ് ആദ്യ വീഡിയോ പുറത്ത്

ക്രെറ്റയ്ക്ക് എതിരെ ടി-ക്രോസിനെ അണിനിരത്താനുള്ള പടയൊരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍. കഴിഞ്ഞ ദിവസം കമ്പനി ടി-ക്രോസിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. യൂറോപ്പ് ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളില്‍ ഫോക്‌സ് വാഗണ്‍ ടി-ക്രോസ് വില്‍പനയ്ക്ക് ആദ്യമെത്തും. ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്.

വിഖ്യാത MQB അടിത്തറയെ പശ്ചാത്തലമാക്കി സ്‌കോഡ നിര്‍മ്മിക്കുന്ന ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറയാണിത്. കമ്പനിയുടെ ഏറ്റവും പുത്തന്‍ ഡിസൈന്‍ ശൈലി അഞ്ചു സീറ്റര്‍ എസ്യുവി അവകാശപ്പെടും സ്‌കിഡ് പ്ലേറ്റും മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന സ്‌പോയിലറും മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

ക്രോം സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നണയുന്ന ഹെഡ്‌ലാമ്പുകളാണ് ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടുന്നത്. ഫോഗ്ലാമ്പുകള്‍ക്ക് അടിവര നല്‍കും വിധത്തിലാണ് മുന്നില്‍ സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുക. കമ്പനി പുറത്തുവിട്ട മോഡലിന്റെ രേഖാചിത്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 16 ഇഞ്ച് അലോയ് വീലുകള്‍ ടി-ക്രോസില്‍ പ്രതീക്ഷിക്കാം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

ക്രെറ്റയ്ക്ക് 4,270 mm നീളമുണ്ട്. ടി-ക്രോസിന് 4,107 mm നീളവും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഫോക്സ്വാഗണ്‍ ടി-ക്രോസ് ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TSI ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ ഇന്ത്യയില്‍ കമ്പനി നിര്‍മ്മിക്കുമെന്ന് ഫോക്സ്വാഗണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ എഞ്ചിനായിരിക്കും ടി-ക്രോസ് പെട്രോളില്‍ കമ്പനി നല്‍കുക. 115 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിങ്ങനെയായിരിക്കും ഗിയര്‍ബോക്‌സ്.

Top