R8 സൂപ്പര്‍കാറിന്റെ പുതിയ പതിപ്പ് RWS നെ അവതരിപ്പിച്ച് ഔഡി

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ R8 സൂപ്പര്‍കാറിന്റെ പുതിയ പതിപ്പ് RWS നെ ഔഡി അവതരിപ്പിച്ചു.

R8 സൂപ്പര്‍കാറിന്റെ വീല്‍-വീല്‍-ഡ്രൈവ് പതിപ്പാണ് ഔഡി R8 RWS.

പുതിയ പതിപ്പിന്റെ 999 യൂണിറ്റുകളെ മാത്രമാണ് ഔഡി ഉത്പാദിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ പരിവേഷങ്ങളില്‍ R8 RWS ഒരുങ്ങും.

5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് ഔഡി R8 RWS ന്റെ പവര്‍ഹൗസ്. 6800 rpm ല്‍ 533 bhp കരുത്തും 6500 rpm ല്‍ 540 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 5.2 ലിറ്റര്‍ എഞ്ചിന്‍.

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് റിയര്‍ വീലുകളിലേക്ക് എത്തുന്നത്.

audi_r8_rws_-_side_view

റിയര്‍-വീല്‍-ഡ്രൈവിലേക്കുള്ള ചുവട് മാറ്റം, R8 RWS ന്റെ ഭാരത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റിനെക്കാളും 50 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ R8 RWD ഒരുങ്ങുന്നത്. 1590 കിലോഗ്രാമാണ് RWS ന്റെ ഭാരം.

ഭാരം കുറവാണെങ്കിലും വേഗതയില്‍ ഓള്‍-വീല്‍-ഡ്രൈവിന് അടുത്തുതന്നെയാണ് ഔഡി R8 RWS. പതിപ്പിന്റെ സ്ഥാനം.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.7 സെക്കന്‍ഡാണ് R8 RWS കൂപ്പെ പതിപ്പിന് വേണ്ടത്; 3.8 സെക്കന്‍ഡ് കൊണ്ടാണ് R8 RWS കണ്‍വേര്‍ട്ടബിള്‍ പതിപ്പ് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുക.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയാണ് കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ പതിപ്പുകളുടെ ടോപ്‌സ്പീഡ്.

audi_r8_v10_rws_-_front_real_2

ഔഡി R8 RWS ന് ലഭിച്ച പുതുക്കിയ ചാസി, സസ്‌പെന്‍ഷന്‍, സ്റ്റീയറിംഗ് സിസ്റ്റം എന്നിവ റിയര്‍ വീല്‍ ഡ്രൈവ് ലേഔട്ടിന് പിന്തുണയേകുന്നതാണ്. ഡയനാമിക്, സ്‌പോര്‍ട് മോഡുകള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സിസ്റ്റത്തില്‍ ഒരുങ്ങുന്നു.

മാറ്റ് ബ്ലാക് ഫ്രണ്ട് ഗ്രില്‍, ഗ്ലോസി ബാക്കിലുള്ള സൈഡ്‌ബ്ലേഡ് പാനലുകള്‍, ബോഡി കളേര്‍ഡ് ലോവര്‍ ബ്ലേഡുകള്‍ എന്നിവ പുതിയ R8 RWS ന്റെ വിശേഷങ്ങളാണ്.

19 ഇഞ്ച് 5 സ്‌പോക്ക് ബ്ലാക് അലോയ് വീലുകളാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

യൂറോപ്യൻ വിപണിയിൽ €140,000 (1.07 കോടി രൂപ) ആണ് ഔഡി R8 RWS കൂപ്പെയുടെ വില. €153,000 (1.17 കോടി രൂപ) പ്രൈസ് ടാഗിലാണ് R8 RWS കണ്‍വേര്‍ട്ടബിള്‍ സ്‌പൈഡറിനെ ഔഡി ലഭ്യമാക്കുന്നത്

Top