ഇന്റര്‍നെറ്റ് പ്രതിബന്ധങ്ങളെ മറികടക്കാൻ പുതിയ ‘ട്വിറ്റര്‍ ലൈറ്റ്’ ആപ്ലിക്കേഷന്‍ എത്തുന്നു

ന്റര്‍നെറ്റ് വേഗത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘ട്വിറ്റര്‍ ലൈറ്റ്’ ആപ്ലിക്കേഷന്‍ ട്വിറ്റര്‍ പുറത്തിറക്കുന്നു.

ഫിലിപ്പീന്‍സിലാണ് ലൈറ്റ് ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 5.0 യ്ക്ക് മുകളിലുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ ലൈറ്റ് ആപ്പ് പ്രവര്‍ത്തിക്കും.

ഫിലിപ്പീന്‍സില്‍ പുറത്തിറക്കിയിരിക്കുന്ന ട്വിറ്റര്‍ ലൈറ്റ് ആപ്പില്‍ ഫിലിപ്പീനോ ഭാഷയും ഇംഗ്ലീഷും ഉണ്ടാവും. 2ജി 3ജി നെറ്റ് വര്‍ക്കുകളിലും ട്വിറ്റര്‍ ലൈറ്റ് ഉപയോഗിക്കാം.

വേഗത കുറഞ്ഞ മൊബൈല്‍ നെറ്റ് വര്‍ക്കുകളും കൂടിയ ഡാറ്റാനിരക്കുകളും ഉള്ളയിടമാണ് ഫിലിപ്പീന്‍സ്. മാത്രവുമല്ല കുറഞ്ഞ സ്റ്റോറേജ് ഫീച്ചറുള്ള ഫോണുകളാണ് ഇവിടെ പ്രചാരത്തിലുള്ളത്.

ഈ പ്രതിബന്ധങ്ങളെ മറികടക്കുന്നവിധത്തിലാണ് ട്വിറ്റര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രേക്കിങ് ന്യൂസ്, സ്‌പോര്‍ട്‌സ്, സ്‌കോര്‍സ്, എന്റര്‍ടെയ്ന്‍മെന്റ് അപ്‌ഡേറ്റ്‌സ് എന്നിവയും ടൈംലൈന്‍, നോട്ടിഫിക്കേഷന്‍സ്, എക്‌സ്‌പ്ലോര്‍ ടാബ്, മെസേജ്, പ്രൊഫൈല്‍ തുടങ്ങിയ ഓപ്ഷനുകളും ട്വിറ്റര്‍ ലൈറ്റ് ആപ്പില്‍ ഉണ്ടാവും.

നിലവില്‍ ട്വിറ്ററിന് പ്രതിമാസം 32.8 കോടി ഉപയോക്താക്കളാണുള്ളത്. ഇതില്‍ നിന്നൊരു വര്‍ധനവാണ് ട്വിറ്റര്‍ ലക്ഷ്യമിടുന്നത്.

Top