ക്രൂസര്‍ ബൈക്കുകള്‍ക്ക് പുതിയ എതിരാളി ബജാജിന്റെ ‘അവഞ്ചര്‍’

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്,തണ്ടര്‍ബേര്‍ഡ് തുടങ്ങിയ ക്രൂസര്‍ ബൈക്കുകള്‍ക്ക് എതിരാളിയായി ബജാജ്.അവഞ്ചര്‍ 400 സിസി എന്‍ജിനുമായാണ് ബജാജ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡോമിനറില്‍ ഉപയോഗിക്കുന്ന 373 സിസി എന്‍ജിന്‍ തന്നെയാകും അവഞ്ചര്‍ 400ലും ഉപയോഗിക്കുക.

ഡോമിനറിലെ ഡി ടി എസ് ഐ ട്രിപ്പിള്‍ സ്പാര്‍ക്ക് ഫോര്‍ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ 373 സിസി ഓവര്‍ സ്‌ക്വയര്‍ ബോര്‍ എന്‍ജിന് ‘8000 RPM’ല്‍ 34.5 bhp കരുത്ത് ,8500 RPMല്‍ 35 Nm torque എന്നിവയുണ്ട്.

അവഞ്ചര്‍ 150 സിസി, 220 സിസി എന്നിവയ്ക്ക് പ്രിയം കൂടിയതാണ് പുതിയ മോഡലിനെ അവതരിപ്പിക്കുന്നതിനു കമ്പനിക്ക് പ്രചോദനമായത്.

ബുള്ളറ്റിനെ കൂടാതെ യുണേറ്റഡ് മോട്ടോഴ്‌സിന്റെ ക്രൂയിസര്‍ ബൈക്കുകളോടും പുതിയ ക്രൂയിസര്‍ മത്സരിക്കുമെന്ന് കമ്പനി പറയുന്നു.

Top