പാര്‍വ്വതി കേന്ദ്രകഥാപാത്രമാകുന്ന ‘ലെച്ച്മി’യുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

തീഷിന്റെ മകള്‍ പാര്‍വ്വതിയെ കേന്ദ്ര കഥാപാത്രമാക്കി സജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രം ലച്ച്മി 25 ന് തിയേറ്ററുകളിലെത്തുകയാണ്.

ഹൊറര്‍ ചിത്രമായ ലെച്ച്മിയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബിജു സോപാനവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കൂടാതെ സേതുലക്ഷ്മി, മാനവ്, സജീര്‍ അഹമ്മദ്, കലാഭവന്‍ റഹ്മാന്‍, എന്നിവരും ലെച്ച്മിയില്‍ അണി നിരക്കും.

Top