ദുബായ് മാളില്‍ എളുപ്പത്തിലെത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ദുബായ്: സന്ദര്‍ശകര്‍ക്ക് ദുബായ് മാളില്‍ എളുപ്പത്തിലെത്തുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍.

വിനോദകേന്ദ്രങ്ങള്‍, ദുബായ് ക്രീക്ക് ടവര്‍ മാതൃക ഉള്‍പ്പെടെ 1,200 സ്റ്റോറുകള്‍, 200 എഫ് ആന്‍ഡ് ബി ഔട്ട്‌ലെറ്റുകള്‍, എന്നിവയ്ക്ക് ചുറ്റുമുള്ള ഇടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന നൂതനവും സുഗമവുമായ മൊബൈല്‍ ആപ്ലിക്കേഷനാണ് ദുബായ് മാള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് എന്നിവയില്‍ ഈ ആപ്പ് ലഭിക്കും. ഇത് സന്ദര്‍ശകര്‍ക്ക് വളരെ ലളിതമായി മാളിലേക്ക് വഴി കാണിക്കുന്നതാണ്. ഇന്‍ഡോര്‍ ജി.പി.എസ്. സംവിധാനം പോലെ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഈ ആപ്ലിക്കേഷനു പിന്നിലുള്ളത്.

സൗജന്യ വൈ ഫൈ കൂടാതെ, വിപുലമായ ഡിജിറ്റല്‍ വിദ്യയാണ് ഈ ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്നത്.

ഏതെങ്കിലും പ്രൊമോഷനുകളോ അല്ലെങ്കില്‍ ഇവന്റുകളോ തത്സമയം അറിയാനും അവയ്ക്ക് വേണ്ടുന്ന ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ഈ സൗജന്യ ആപ്പ് ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Top