ജിയോണി എസ് 10ന്റെ പുതിയ രൂപം; ജിയോണി ‘എസ് 10 ലൈറ്റ്’ ഇന്ത്യയില്‍ എത്തുന്നു

ജിയോണി എസ് 10 നാല് ക്യാമറകളോട് കൂടി കഴിഞ്ഞ മെയിലാണ് പുറത്തിറങ്ങിയത്.

എസ് 10ല്‍ ചില മാറ്റങ്ങള്‍ വരുത്തി ജിയോണി എസ് 10 ലൈറ്റ് എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഡിസംബര്‍ നാലാംവാരത്തോടെ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫോണിന്റെ വിലയെയും ലഭ്യതയെയും കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

1280*720 മെഗാപിക്‌സല്‍ 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ജിയോണി എസ് 10ലുള്ളത്.

ഐ പ്രൊട്ടക്ഷന്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡുകളും ഉള്‍പ്പെടുന്നുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 427 ചിപ്പ്‌സെറ്റോട് കൂടിയ ഫോണിന്റെ റാം 4 ജിബിയും മെമ്മറി 32 ജിബിയുമാണ്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256 ജിബിവരെ ഉയര്‍ത്താവുന്നതാണ്.

ആപ്പ്‌ലോക്ക്, ഒന്നിലധികം വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വാട്ട്‌സാപ്പ് ക്ലോണ്‍, പ്രൈവറ്റ് സ്‌പെയ്‌സ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ക്യാമറയുടെ കാര്യം നോക്കിയാല്‍, എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 16 MP സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിന്‍ഭാഗത്തെ ക്യാമറ 13 MPയാണ്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷുമുണ്ട്. f/2.0 അപെര്‍ചര്‍, PDAF എന്നിവയാണ് പിന്‍ഭാഗത്തെ ക്യമാറയുടെ മറ്റ് പ്രത്യേകതകള്‍.

Top