മോഹൻലാൽ ചിത്രം ഒടിയന്റെ സെറ്റിലേയ്ക്ക് എത്തിയ പുതിയ അതിഥി

മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഒടിയൻ’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള പുതിയ വിശേഷം സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലുടെ പങ്കുവച്ചു.

ഒടിയന്റെ ഷൂട്ടിംഗ് സെറ്റില്‍ രണ്ടു ദിവസം മുൻപ് എത്തിയ ഒരു പുതിയ അതിഥിയുടെ വിവരമാണു ശ്രീകുമാര്‍ ട്വീറ്റ്‌ ചെയ്തിരിക്കുന്നത്.

മധുരൈ മാച്ചാടയാന്‍ എന്ന ആടാണ് ഒടിയന്റെ ഷൂട്ടില്‍ ജോയിന്‍ ചെയ്ത പുതിയ അതിഥി.

ഒടിയന് ആടാവാനും പറ്റുമോ? എന്നാണ് ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയനു മൃഗങ്ങളുടെ രൂപം കൈവരിക്കാന്‍ കഴിവ് ഉണ്ട്.

അതുകൊണ്ട് തന്നെ അത്തരത്തില്‍ ഒരു ആടിന്റെ രൂപം കൈവരിക്കാനായിരിക്കും ഈ അതിഥിയുടെ വരവും.

Top