വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിര്‍ദേശം

ന്യൂഡല്‍ഹി: വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പുതിയ നിര്‍ദേശം ഉന്നയിച്ച് അധികൃതര്‍.

ഇന്ത്യക്ക് പുറത്തു വികസിപ്പിക്കുന്ന മരുന്നുകള്‍ രാജ്യത്തിനകത്ത് വില്‍ക്കണമെങ്കില്‍ പാലിക്കേണ്ട നിര്‍ബന്ധന ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ജഗ്ദീഷ് അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മറ്റിയാണ് പുറത്തിറക്കിയത്.

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച കമ്മറ്റിയാണിത്.

കമ്മറ്റിയുടെ പുതിയ നിബന്ധന പ്രകാരം പുറം രാജ്യങ്ങളില്‍ വികസിപ്പിച്ച മരുന്നുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കണമെങ്കില്‍ അവയുടെ അന്താരാഷ്ട്ര പരീക്ഷണത്തില്‍ (ഗ്ലോബല്‍ ക്ലിനിക് ട്രയല്‍) ഇന്ത്യന്‍ രോഗികളും ഉള്‍പ്പെട്ടിരിക്കണമെന്നാണ് നിബന്ധന.

ഇതോടെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് അവരുടെ മരുന്നുകളുടെ ഗ്ലോബല്‍ ക്ലിനിക്ക് ട്രയലില്‍ ഇന്ത്യക്കാരായ രോഗികളെ കൂടി ഉള്‍പ്പെടുത്തേണ്ടയായി വരും.

ഇന്ത്യക്കാരായ രോഗികളുടെ സുരക്ഷ മുന്നില്‍ക്കണ്ടാണ് ഇത്തരത്തിലൊരു തീരുമാനം.

 

Top