നിസാന്‍ ജൂക്കിന് എതിരാളിയായി പുതിയ കോംപാക്ട് എസ്.യു.വി സ്‌റ്റോണിക്

നിസാന്‍ ജൂക്കിന് എതിരാളിയായി പുതിയ കോംപാക്ട് എസ്.യു.വി സ്‌റ്റോണിക് ആഗോള വിപണിയില്‍ എത്തുന്നു. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഈ വര്‍ഷം അവസാനത്തോടെയാണ് സ്‌റ്റോണിക്കുമായി എത്തുന്നത്.

കിയ ശ്രേണിയിലെ ഏറ്റവും ചെറിയ എസ്.യു.വി എന്ന വിശേഷണവും സ്‌റ്റോണിക്കിന് സ്വന്തമാണ്.

ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. അതിനാല്‍ ആഗോള വിപണി കയ്യടക്കിയതിനു ശേഷം സ്റ്റോണിക്ക് ഇന്ത്യയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റിയോ ഹാച്ച്ബാക്കിന്റെ സ്‌റ്റൈലിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. 1 ലിറ്റര്‍ ത്രീ സിലിണ്ടര്‍, 1.25 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്നീ എഞ്ചിന്‍ ഓപ്ഷനിലാണ് സ്റ്റോണിക്ക് എത്തുന്നത്.

വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല.

മസ്‌കുലാര്‍ ബോണറ്റ്, ടൈഗര്‍ നോസ് ഗ്രില്‍, വീല്‍ ആര്‍ക്ക് എന്നിവ വലിയ എസ്.യു.വി ലുക്ക് സ്റ്റോണിക്കിന് സമ്മാനിക്കുന്നതാണ്. ലൈന്‍ ഡിപ്പാര്‍ച്വര്‍ വാര്‍ണിംങ്, ബ്ലൈന്റ് സ്‌പോര്‍ട്ട് ഡിറ്റെക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് കൊളിഷന്‍ അലേര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുണ്ട്. 20 കളര്‍ ഓപ്ഷനുകളില്‍ ഏതു സ്റ്റോണിക്ക് പതിപ്പ് വേണമെങ്കിലും തിരഞ്ഞെടുക്കാം.

Top