ദുബായ് പൊലീസും, ആര്‍ടിഎയും സംയുക്തമായി കടലില്‍ നടത്തിയ മോക്ക് ഡ്രില്‍ ശ്രദ്ധേയമാകുന്നു

ദുബായ് : അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അപകടങ്ങള്‍ തടയാനുള്ള വഴി തെളിയിക്കുകയാണ് ദുബായ് പൊലീസും റോഡ് ട്രാസ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍.ടി.എ.).

ദുബായ് പൊലീസും, ആര്‍ടിഎയും സംയുക്തമായി കടലില്‍ നടത്തിയ മോക്ക് ഡ്രില്ലാണ് ഇതിനു മാതൃകയായത്.

ദുബായ് ഫെറിയും ബോട്ടും കൂട്ടിയിടിച്ച് തീ പിടിക്കുന്നതാണ് മോക് ഡ്രില്ലിന്റെ ഭാഗമായി സൃഷ്ടിച്ചത്.

ദുബായ് വാട്ടര്‍ സ്റ്റേഷനില്‍ നിന്ന് പോര്‍ട്ട് റാഷീദ് വരെയുള്ള തീരപ്രദേശത്തായിരുന്നു മോക്ക് ഡ്രില്‍ നടത്തിയതെന്ന് ആര്‍.ടി.എ. അറിയിച്ചു.

50 യാത്രക്കാരുള്ള ഫെറിയില്‍ അപകടം നടക്കുന്ന രീതിയാണ് പരീക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗവും മികവും പരീക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആര്‍.ടി.എ. വ്യക്തമാക്കി.

സായുധസേനാ, പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വീസസ്, റാഷിദ് പോര്‍ട്ട്, ഡി.പി. വേള്‍ഡ് തുടങ്ങിയവര്‍ മോക് ഡ്രില്ലിന്റെ ഭാഗമായി.

Top