കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കാര്യങ്ങള്‍ അറിയുന്നതിനായി മൊബൈല്‍ ആപ്പ്

mobile numbers

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു.

പെന്‍ഷന്‍ കാര്യങ്ങള്‍ അറിയുന്നതിനും പരാതി നല്‍കുന്നതിനും ഈ ആപ്പ് ജീവനക്കാര്‍ക്ക് സഹായകമാവും.

വിരമിച്ചവര്‍ക്കും ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് കേന്ദ്ര പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു.

പെന്‍ഷന്‍ നടപടിക്രമം അറിയാന്‍ നിലവിലുള്ള പോര്‍ട്ടലിലെ സേവനങ്ങള്‍ അതേപടി മൊബൈല്‍ ആപ്പിലും ലഭ്യമാകുന്നതാണ്.

കേന്ദ്ര പേഴ്‌സണല്‍ പെന്‍ഷന്‍ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ്ങ് മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്യും.

ഇവിടെ വച്ച് കേന്ദ്രസര്‍ക്കാറിന്റെ ആദ്യ പെന്‍ഷന്‍ അദാലത്തിന് തുടക്കം കുറിക്കുന്നതോടൊപ്പം മികച്ച സേവനം കാഴ്ചവെച്ച 17 പെന്‍ഷന്‍കാരെ മന്ത്രി ആദരിക്കുകയും ചെയ്യും.

 

Top