മിഡില്‍ ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്‌സ്‌പോ ദുബായില്‍ ആരംഭിച്ചു

ദുബായ്: പ്രകൃതിദത്ത ഉല്‍പന്നങ്ങളുടെ പ്രദര്‍ശവുമായി പതിനഞ്ചാമത് മിഡില്‍ ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്‌സ്‌പോ ദുബായ് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.

ജൈവ ഉല്‍പാദകരെയും വിതരണക്കാരെയും കച്ചവടക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എക്‌സ്‌പോ.

കൂടാതെ മധ്യപൂര്‍വ്വദേശത്തിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഉപഭോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കും മുതല്‍കൂട്ടായിരിക്കും എക്‌സ്‌പോ.

ഉല്‍പാദകരെ നേരില്‍ കണ്ട് ഇടപാട് ഉറപ്പിക്കുന്നതിനും, മേഖലയില്‍ പ്രകൃതിദത്ത, ജൈവ ഉല്‍പന്നങ്ങളുടെ സാന്നിധ്യം കൂട്ടുന്നതിനും ഇത് അവസരമൊരുക്കുന്നു.

ഭക്ഷ്യോല്‍പന്നങ്ങള്‍, പാനീയം, ആരോഗ്യം, സൗന്ദര്യം, പരിസ്ഥിതി തുടങ്ങിയ വിഭാഗങ്ങളിലായി ഇന്ത്യ ഉള്‍പ്പെടെ 47 രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ ഉല്‍പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആറായിരത്തോളം വ്യാപാര സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Top