എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കിന്റെ കാലാവധി മാര്‍ച്ച് 31 വരെ

sbi

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കിന്റെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കും. ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ കൈയില്‍ ഉള്ളവര്‍ എസ്ബിഐയില്‍ എത്തി മാര്‍ച്ച് 31 ന് മുന്‍പായി കൈയിലുള്ള ചെക്ക് ബുക്ക് മാറ്റി വാങ്ങുകയാണ് വേണ്ടത്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാന്‍ സാധിക്കും. ഭാരതീയ മഹിളാ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെര്‍, ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളുടെ ചെക്ക്ബുക്കുകളുടെ കാലാവധിയാണ് മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നത്.

മൂന്നാം തവണയാണ് ചെക്ക് ബുക്കുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയ്യതി എസ്ബിഐ നീട്ടുന്നത്. ആദ്യം സെപ്തംബര്‍ 30 ന് മുന്‍പായി ചെക്ക് ബുക്ക് മാറ്റണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പിന്നീട് 2017 ഡിസംബര്‍ 31 ലേക്കും ശേഷം മാര്‍ച്ച് 31 ലേക്കും തീയ്യതി നീട്ടുകയായിരുന്നു.

Top