ലോകകപ്പ് യോഗ്യത ; അര്‍ജന്റീനയും വെനസ്വേലയും തമ്മിലുളള മത്സരം സമനിലയില്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുളള മത്സരം സമനിലയില്‍,

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സമനിലയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത വീണ്ടും പരുങ്ങലിലായി.

റഷ്യയിലേക്കുള്ള യോഗ്യതക്ക് ജയം അനിവാര്യമായിരിക്കെ അര്‍ജന്റീന ശക്തമായി തന്നെയാണ് തുടങ്ങിയത്. എന്നാല്‍ 49ാം മിനുറ്റില്‍ ജോണ്‍ മറിലോയാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ മിനുറ്റുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീന തിരിച്ചടിച്ചു. 54ാം മിനുറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് അര്‍ജന്റീനയെ ഒപ്പമെത്തിച്ചത്.

Top