ബ്ലാക്ക് ഫ്രൈഡെ റെക്കോര്‍ഡ് നേട്ടത്തിലെത്തിക്കാന്‍ വിപണി ഒരുങ്ങി

റെക്കോര്‍ഡ് നേട്ടം കൊയ്യാനായി ആപ്പിളും സാംസങ്ങും മത്സരിക്കുന്നു.

ബ്ലാക്ക് ഫ്രൈഡെ ദിനത്തില്‍ കച്ചവടം നേട്ടത്തിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നവംബര്‍ 24 നാണ് ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡെ കച്ചവടം നടക്കുക. ജനപ്രിയ കമ്പനികളെല്ലാം വമ്പിച്ച ഓഫറാണ് ഈ ദിവസം ഒരുക്കുക.

അമേരിക്കയിലെ താങ്ക്‌സ്ഗിവിങ് ദിവസത്തിന്റെ പിറ്റേ വെള്ളിയാഴ്ചയ്ക്കു പറയുന്ന പേരാണ് ബ്ലാക്ക് ഫ്രൈഡെ അഥവാ കറുത്ത വെള്ളിയാഴ്ച.

ക്രിസ്തുമസിനു മുന്‍പു വിപണി സജീവമാകുന്ന ദിവസമാണ് കറുത്ത വെള്ളിയാഴ്ച. കൂടാതെ ഉല്‍പന്നങ്ങള്‍ വിലകുറവിലാണ് വില്‍ക്കുക. ഈ ദിവസം കടകള്‍ അര്‍ധരാത്രിയിലൊ നേരത്തെയോ തുറക്കുമെന്നതാണു പ്രത്യേകത.

സ്മാര്‍ട്ട്‌ഫോണുകള്‍, ഗെയിംസ് ഉല്‍പ്പന്നങ്ങള്‍, ടെലിവിഷനുകള്‍, മറ്റു ഇലക്ട്രോണിക്‌സ് ഡിവൈസുകളെല്ലാം വില്‍പ്പനയ്ക്കുണ്ട്.

മികച്ച ഡീലുകളുടെ പരസ്യങ്ങള്‍ വന്നു കഴിഞ്ഞു. ഐഫോണുകള്‍, ഗ്യാല്ക്‌സി ഹാന്‍ഡ്‌സെറ്റുകള്‍, എക്‌സ്‌ബോക്‌സ്, പിഎസ്4, 4കെ എച്ച്ഡിടിവി എന്നിവയ്ക്കാണ് പ്രധാന ഡീലുകള്‍.

Top