ആഡംബര മികവിൽ സ്കോഡ ‘കോഡിയാക്ക്’ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

ന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ ആഡംബരവും, യാത്രാസുഖവും, സൗകര്യങ്ങളും ഒരുമിപ്പിച്ച വാഹന നിര്‍മ്മാതാക്കളായിരുന്നു സ്കോഡ.

ഇന്ത്യൻ വിപണിയിൽ സ്കോഡ എത്തിയിട്ട് കുറച്ചു കാലമായെങ്കിലും എസ് യു വി വിഭാഗത്തിൽ അവർ ആകെ ഒരു വാഹനം മാത്രമേ അവതരിപ്പിച്ചിട്ടുള്ളു, ‘യെതി’.

യെതിക്കുശേഷം എത്തുന്ന പുത്തന്‍ മോഡലാണ്‌ ‘കോഡിയാക്ക്’.

കോഡിയാക്കിൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, റഡാർ അസിസ്റ്റ് സഹിതം എമർജൻസി ഓട്ടോ ബ്രേക്കിങ്, ഡൈനമിക് ഷാസി കൺട്രോൾ എന്നിവയൊക്കെ സ്കോഡ ലഭ്യമാക്കുന്നുണ്ട്.

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് ‘കോഡിയാക്’ അവതരിപ്പിച്ചിരിക്കുന്നത്.

എസ് യു വിയിലെ രണ്ടു ലിറ്റർ  പെട്രോൾ എൻജിന് പരമാവധി 177 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

രണ്ടു ലിറ്റർ തന്നെ ശേഷിയുള്ള നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാവട്ടെ 147 ബി എച്ച് പി വരെ കരുത്തും 340 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.

25 – 30 ലക്ഷം രൂപവരെയാണ് കോഡിയാക്കിന്റെ വില.

Top