ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു

ബോളിവുഡില്‍ മറ്റൊരു കായിക താരത്തിന്റെ കൂടി ജീവിതം സിനിമയാകുന്നു.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതമാണ് സിനിമയ്ക്ക് പ്രമേയമാകുന്നത്.

ചക്ദാ എക്‌സപ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുശാന്താ ദാസാണ്.

ഇതിനുമുമ്പും ജീവചരിത്രസിനിമകള്‍ എടുക്കാന്‍ പലരും സമീപിച്ചിരുന്നെന്നും ഇപ്പോഴാണ് അതിനു സമയമായതെന്നും ജൂലന്‍ ഗോസ്വാമി പ്രതികരിച്ചു.

ജൂലനായി ആരാണ് വേഷമിടുന്നതെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അടുത്ത വര്‍ഷം നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്ന് സുശാന്ത ദാസ് പറഞ്ഞു.

34 കാരിയായ ജൂലന്‍ ഗോസ്വാമി വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്.

Top