സമരം ന്യായമായ ആവശ്യത്തിന് വേണ്ടി ; നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ച് എല്‍ ഡി എഫ്

pinaray vijayan

തിരുവനന്തപുരം: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തെ അനുകൂലിച്ച് എല്‍ ഡി എഫ് യോഗം.

സമരം ന്യായമായ ആവശ്യത്തിന് വേണ്ടിയാണെന്ന് യോഗം നിരീക്ഷിച്ചു. പല ആശുപത്രികളും തുച്ഛമായ ശമ്പളമാണ് നഴ്‌സുമാര്‍ക്ക് കൊടുക്കുന്നത്. 20ന് നടക്കുന്ന ചര്‍ച്ചയോടുകൂടി നഴ്‌സുമാരുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യാഴാഴ്ച നഴ്‌സുമാരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

Top