മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷനുമായി കേരള പൊലീസ്‌

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ആപ്ലിക്കേഷനുമായി കേരളാ പൊലീസ്.

കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുവാന്‍ സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായാണ് കേരളാ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

പൊലീസിന്റെ സൈബര്‍ ഡോം ആവിഷ്‌കരിച്ച ‘ഐ ഫോര്‍ മൊബ്’  എന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്തുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്മാരെയും സൈബര്‍ ഡോമിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കും. കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മോഷണം പോകുന്നതും നഷ്ടപ്പെടുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് ഈ വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.

ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ റിപ്പയര്‍ ചെയ്യാനോ ടെക്‌നീഷ്യന്മാരിലേക്കെത്തിയാല്‍ ഈ വെബ് പോര്‍ട്ടല്‍ ഉപയോഗിച്ച് പൊലീസിന് ഫോണ്‍ എളുപ്പത്തില്‍ കണ്ട് പിടിക്കുവാന്‍ സാധിക്കും.

Top