ഐവൂമി ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മീ4 ഉം മീ5ഉം വിപണിയില്‍

ചൈനയിലെ ഇലക്ട്രോണിക് വമ്പന്‍മാരായ ഐവൂമിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളായ മീ4 ഉം മീ5 ഉം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

യഥാക്രമം 3,499 രൂപയും 4,499 രൂപയുമാണ് ഈ മോഡലുകളുടെ വില. മീ4 ന് 4.5 ഇഞ്ച് ഡിസ്‌പ്ലേയും 1 ജിബി റാമുമാണുള്ളത്.

മീ5 ന് 5 ഇഞ്ച് ഡിസ്‌പ്ലേയും 2 ജിബി റാമും. ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ടാണ് ഇരു മോഡലുകളുടെയും ഒഎസ്.

Top