സോഷ്യല്‍ മീഡിയ വിലക്കിനുപിന്നാലെ കശ്മീരില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും വിച്ഛേദിക്കും

ശ്രീനഗര്‍: ഫേസ്ബുക്ക് വാട്‌സ് ആപ്പ് തുടങ്ങിയ 22 സമൂഹ മാധ്യമങ്ങളുടെ വിലക്കിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും വിച്ഛേദിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനം.

നേരത്തെ ഒരു മാസം നീണ്ടു നിന്ന സമൂഹ മാധ്യമങ്ങളുടെ വിലക്ക് തുടരാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സംവിധാനം തന്നെ സര്‍ക്കാര്‍ വിച്ഛേദിക്കുന്നത്.

സോഷ്യല്‍ മീഡിയകള്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഏപ്രില്‍ 26ന് സമൂഹ മാധ്യമങ്ങള്‍ വിലക്കിക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മെയ് 26ന് വിലക്ക് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയച്ചിരുന്നെങ്കിലും ഹിസ്ബുള്‍ കമാന്‍ഡര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് തന്നെ വിച്ഛേദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.

Top