ഇന്‍ജാക്ക് സംഘടിപ്പിക്കുന്ന ജപ്പാന്‍മേളയ്ക്ക ഡിസംബര്‍ ഒന്നു മുതല്‍ കൊച്ചിയില്‍ തുടക്കമാകും

കൊച്ചി: കൂടുതല്‍ ജാപ്പനീസ് നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള (ഇന്‍ജാക്ക്) സംഘടിപ്പിക്കുന്ന ജപ്പാന്‍മേള ആരംഭിക്കുന്നു.

ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കൊച്ചി ലുലുമാളിലും മാരിയറ്റ് ഹോട്ടലിലുമായിട്ടായിരിക്കും മേള നടക്കുന്നത്.

ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കണ്‍സ്യൂമര്‍ സെഷനുകളുള്‍പ്പെടെ ജപ്പാന്റെ ടൂറിസം, വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷ്യ വൈവിദ്ധ്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സെഷനുകളും മേളയിലുണ്ടാകും. 100 ജാപ്പനീസ് സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.

ചെറുകിട രംഗത്ത് തന്നെ ചുരുങ്ങിയത് 100 കേരള ജപ്പാന്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുകയും നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇന്‍ജാക്ക് പ്രസിഡന്റും വ്യവസായ വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായ ടി. ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Top