ഫോര്‍ഡ് മോട്ടോഴ്‌സ് സ്‌പെയര്‍ പാര്‍ട്ട്‌സുപയോഗിച്ച് ഗണേശ വിഗ്രഹം

ണേശ വിഗ്രഹം തീര്‍ത്ത് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ഗണേശ ചതുര്‍ഥി അടുത്തിരിക്കെ ഉത്സവകാലത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് അണിയിച്ചൊരുക്കിയ വിഗ്രഹം പൂര്‍ണമായും കാറുകളിലെ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോഗിച്ചിട്ടുള്ളതാണ്.

ഫോര്‍ഡ് ഡിസ്‌ക് ബ്രേക്ക്, ഫെന്‍ഡര്‍, സ്പാര്‍ക്ക് പ്ലഗ്, ക്ലച്ച് പ്ലേറ്റ് തുടങ്ങി മര്‍മ്മ പ്രധാനമായ ചെറു പാര്‍ട്ട്‌സുകള്‍ ചേര്‍ത്ത് 6.5 ഫീറ്റ് ഉയരമുള്ള ഗണേശ വിഗ്രഹമാണ് കമ്പനി നിര്‍മിച്ചത്.

വാഹനങ്ങളില്‍ കൂടുതല്‍ ഗുണ മേന്‍മയുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകത എന്താണെന്ന് കൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോര്‍ഡിന്റെ പുതിയ ഉദ്യമമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫോര്‍ഡ് ഇന്ത്യ സെയില്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സൗരബ് മഹിജയാണ് ഗണേശ വിഗ്രഹം പുറത്തിറക്കിയത്.

മുംബൈയിലെ ഒബ്‌റോണ്‍ മാളില്‍ ഓഗ്സ്റ്റ് 20 ഞായറാഴ്ച വരെ വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കും.

പ്രശസ്ത ആര്‍ട്ടിസ്റ്റ് മദ്വി പിട്ടിയും മുംബൈയിലെ മെറ്റല്‍ ആര്‍ട്ടിസ്റ്റ് നിശാന്ത് സുധകരവും ചേര്‍ന്നാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

Top