അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയെന്ന് ആരോഗ്യവകുപ്പ്‌

migrant

കോഴിക്കോട്: ഇതര സംസ്ഥാനത്തൊഴിലാളികളുടെ അനിയന്ത്രിതമായ കടന്നുവരവ് സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുവെന്ന് ആരോഗ്യവകുപ്പ്. തൊഴിലാളികളുടെ എണ്ണം, താമസ സ്ഥലം, കുത്തിവെപ്പുകള്‍ എടുക്കാത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും സര്‍ക്കാരിന്റെ കൈവശമില്ലെന്നും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയില്ലാത്തതും ഫണ്ടിന്റെ അപര്യാപ്തതയും രോഗങ്ങളുടെ തിരിച്ചുവരവിന് കാരണമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് ഉന്മൂലനം ചെയ്ത മന്ത് രോഗം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വീണ്ടും സംസ്ഥാനത്ത് പിടിമുറുക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വീണ്ടും അസുഖം കണ്ടെത്തിയിരിക്കുന്നത്.

പകര്‍ച്ചപ്പനി വ്യാപകമാകുമ്പോള്‍ മാത്രമാണ് കൊതുകു നിര്‍മാര്‍ജനവും മാലിന്യ നിര്‍മാര്‍ജനവും സജീവമാകുന്നത്. ഫണ്ടിന്റെ അപര്യാപ്തത സംസ്ഥാനത്തെ സ്ഥിരം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു.

Top