വാനാക്രൈ റാന്‍സം ആക്രമണത്തെ നേരിടാന്‍ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍

ഫ്രാങ്ക്ഫുര്‍ട്ട്: വാനാക്രൈ റാന്‍സം സൈബര്‍ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകര്‍.

വാനാകിവി എന്ന ബ്ലോഗിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എല്ലാ കംപ്യൂട്ടറുകളിലും ഇത് പൂര്‍ണ വിജയമായിരിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ആക്രമണമുണ്ടായ ശേഷം റീ സ്റ്റാര്‍ട്ട് ചെയ്യാത്ത കംപ്യൂട്ടറുകളില്‍ വാനാക്രൈ സ്ഥിരമായി പൂട്ടാത്ത ഫയലുകളാണ് വീണ്ടെടുക്കുക. ഫയലുകള്‍ തുറക്കാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുന്ന രീതിയാണിത്.

വാനാകിവി ഉപയോഗിച്ച് വിന്‍ഡോസ് 7, എക്‌സ്പി, വിന്‍ഡോസ് 2003 പതിപ്പകുളില്‍ നിന്ന് വിജയകരമായി ഫയലുകള്‍ വീണ്ടെടുത്തിട്ടുണ്ട്.

150 രാജ്യങ്ങളിലായി മൂന്നു ലക്ഷത്തോളം കംപ്യൂട്ടറുകളെ വാനാക്രൈ ആക്രമിച്ചു. 309 ഇടപാടുകളിലായി 60.6 ലക്ഷം രൂപ മോചനദ്രവ്യമായി ആക്രമികള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌.

Top