The former president of Portugal mario sores died

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യകാല രോഗങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ നേതാവായിരുന്നു സോരെസ്.

കര്‍നേഷന്‍ റെവലൂഷന്റെ 48 വര്‍ഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ സോരെസ് 1976 മുതല്‍ 1978 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പിന്നീടു 1983ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തിയ അദ്ദേഹം 1985വരെ സ്ഥാനം വഹിച്ചു.

1986ല്‍ പോര്‍ച്ചുഗലിന്റെ 17 ാംമത്തെ പ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനമൊഴിഞ്ഞു. 2006ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.

സോരെസിന്റെ നിര്യാണത്തെ തുടര്‍ന്നു രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു പോര്‍ച്ചുഗല്‍ അറിയിച്ചു.

Top