പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി വീണ്ടും അമ്മയുടെ 40 ലക്ഷം

ദുരിതക്കയത്തില്‍ കഴിയുന്നവര്‍ക്ക് വീണ്ടും താരസംഘടനയായ അമ്മയുടെ സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടന 40 ലക്ഷം രൂപയാണ് നല്‍കിയത്. ഒന്നാംഘട്ടത്തില്‍ 10 ലക്ഷം നല്‍കിയിരുന്നു. സംഘടനയുടെ പ്രതിനിധികളായ മുകേഷ്,ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ഇതുകൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങളും തുക കൈമാറിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സുഹൃത്തേ,

ഇപ്പോള്‍ സംജാതമായ അവസ്ഥയില്‍ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ‘ അമ്മ ‘ അംഗങ്ങള്‍ താങ്കള്‍ക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്പുകളില്‍ – സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്ന രീതിയിലോ പ്രവര്‍ത്തിക്കാവുന്നതാണ് … ‘അമ്മ’യില്‍ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു … ഇപ്പോള്‍ മൊത്തം 50 ലക്ഷം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് … കൂടാതെ വ്യക്തിപരമായി നല്‍കാവുന്നതും നല്‍കികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക … നന്ദി, ജനറല്‍ സെക്രട്ടറി.

Top