ടിഗോര്‍ സെഡാനെ അടിസ്ഥാനപ്പെടുത്തി ആദ്യ ‘ടിഗോര്‍ ഇവി’കളെ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി

സാനന്ത് പ്ലാന്റില്‍ നിന്നും പുറത്ത് വന്ന ആദ്യ ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കേന്ദ്ര സര്‍ക്കാരിന് കൈമാറി.

ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡാണ് ടിഗോര്‍ ഇവികളെ (Tigor EV) ടാറ്റയില്‍ നിന്നും ഏറ്റെടുത്തത്.

മൂന്ന് മാസം മുമ്പാണ് മഹീന്ദ്രയെ മറികടന്ന് 10,000 വൈദ്യുത കാറുകള്‍ക്കുള്ള കേന്ദ്ര ടെന്‍ഡര്‍ ടാറ്റ സ്വന്തമാക്കിയത്. കരാര്‍ പ്രകാരം 250 ടിഗോര്‍ ഇവികളെയാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ നല്‍കിയിരിക്കുന്നതും.

വിപുലമായ ചടങ്ങില്‍ ഇഇസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് കുമാറിന് ടാറ്റ മോട്ടോര്‍സ് ആഗോളത്തലവന്‍ ഗ്വെന്തര്‍ ബൂഷെക്ക് ടിഗോര്‍ ഇവികളുടെ താക്കോല്‍ കൈമാറി.

ടിഗോര്‍ സെഡാനെ അടിസ്ഥാനപ്പെടുത്തി ടാറ്റ ഒരുക്കിയ ഇലക്ട്രിക് കാറാണ് ടിഗോര്‍ ഇവി. ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടിഗോര്‍ ഇവികളെ ഇഇസിഎലിന് ടാറ്റ നല്‍കുന്നത്.

ബ്ലു ഡീക്കലുകളോടെയുള്ള പേള്‍സെന്റ് വൈറ്റ് നിറഭേദത്തിലാണ് ടിഗോര്‍ ഇവികളുടെ അവതരിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉത്പാദനത്തിന് ഏറെ പ്രശസ്തമാണ് ഇലക്ട്ര ഇവി കമ്പനി.

സിംഗിള്‍സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടിഗോര്‍ ഇവിയില്‍ ഒരുങ്ങുന്നത്. 11.2 ലക്ഷം രൂപ പ്രതി നിരക്കിലാണ് ടിഗോര്‍ ഇവികളെ ഇഇഎസ്എലിന് ടാറ്റ നല്‍കുന്നത്.

1,120 കോടി രൂപയുടെ കേന്ദ്ര കരാറിലാണ് ടാറ്റ ഒപ്പ് വെച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 വൈദ്യുത കാറുകളെ കൈമാറണമെന്നാണ് കേന്ദ്ര കരാര്‍.

Top