പല്ല് വൃത്തിയാക്കാന്‍ ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാര്‍ട്ട് ബ്രഷ് ടെക്ക് യുണീക്കോ

രോ ദിവസവും ടെക്‌നോളജികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ടെക്‌നോളജികള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് ആളുകളുടെ ജീവിത ശൈലിയും മാറി വരികയാണ്.

ഇത്തരത്തിലൊരു മാറ്റം പല്ലുകള്‍ വൃത്തിയാക്കുന്ന കാര്യത്തിലും എത്തിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല.

പല്ലുകള്‍ മികച്ച രീതിയില്‍ വൃത്തിയാക്കുവാന്‍ ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാര്‍ട്ട് ബ്രഷ് ടെക്ക് യുണീക്കോ ഉടന്‍ എത്തും.

വെറും 3 സെക്കന്റില്‍ തന്നെ ഇത് പല്ലുകള്‍ ക്ലീന്‍ ചെയ്യും.

ഇത് എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

2018 ഫെബ്രുവരി മുതല്‍ ഉപകരണം വിപണിയില്‍ എത്തും.

വിപണിയിലെ വില ഏകദേശം 11,000 രൂപയാണ്.

Top