ലോക അത്‌ലറ്റിക് മീറ്റ് ; ആരെ പങ്കെടുപ്പിക്കുമെന്ന് ഫെഡറേഷന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആരെ പങ്കെടുപ്പിക്കുമെന്ന് ഫെഡറേഷന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര കായിക
മന്ത്രി.

തിരഞ്ഞെടുപ്പില്‍ അനീതിയുണ്ടെങ്കില്‍ താരങ്ങള്‍ക്ക് പരാതിയുമായി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടും മലയാളി അത്‌ലറ്റ് പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയ നടപടിയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Top