ദി ഫാക്ട്‌സ് ഓഫ് ലൈഫിലെ പ്രശസ്ത നടി ഷാര്‍ലറ്റ് റേ അന്തരിച്ചു

ന്യുയോര്‍ക്ക്: നടി ഷാര്‍ലറ്റ് റേ(92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വസതിയില്‍ ഞായറാഴ്ചയാണ് മരിച്ചത്. ആറു ദശാബ്ദം വെള്ളിത്തിരയിലും ടിവിയിലുമായി നിറഞ്ഞുനിന്ന ശേഷമാണ് ഷാര്‍ലറ്റ് വിടവാങ്ങുന്നത്. 1960ല്‍ കാര്‍ 54, വേര്‍ ആര്‍ യു എന്ന ടിവി പരമ്പരയിലൂടെയാണ് ഷാര്‍ലറ്റ് കരിയര്‍ ആരംഭിക്കുന്നത്.

ബ്രോഡ്വെ, ഷേക്‌സ്പിയര്‍ ഇന്‍ ദി പാര്‍ക്ക്, സമ്മര്‍ സ്റ്റോക് തുടങ്ങിയ പരമ്പരയിലെ വേഷങ്ങള്‍ അവര്‍ക്ക് കരിയറില്‍ നേട്ടമുണ്ടാക്കി. 1980ല്‍ ദി ഫാക്ട്‌സ് ഓഫ് ലൈഫ് എന്ന പരമ്പരയിലൂടെയാണ് ഷാര്‍ലറ്റ് ശ്രദ്ധനേടുന്നത്‌. 10 വര്‍ഷം ഇവര്‍ പരമ്പരയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് ജോണ്‍ സ്‌ട്രോസ് 1999ല്‍ മരിച്ചു. ഇവര്‍ക്ക്‌ രണ്ടു മക്കളുണ്ട്. അവസാനകാലത്ത് സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ഷാര്‍ലറ്റ് താമസിച്ചിരുന്നത്.

Top