മേയറെ ആക്രമിച്ച സംഭവം ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ വി.കെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍.

വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്.

ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നഗരസഭയിലെ സംഘര്‍ഷത്തിലേക്കു പുറത്തുനിന്ന് ആളുകള്‍ എത്തിയിരുന്നതായി എല്‍ഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു.

Top