ഇപിഎഫ് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം എങ്കില്‍ ഇപിഎഫ്ഒ ലോഗിന്‍ ചെയ്യണമായിരുന്നു.
എന്നാല്‍ ഇപിഎഫ്ഒ ലോഗിന്‍ ചെയ്യാതെ തന്നെ ഇപിഎഫ് അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാം.
ബാങ്ക് അക്കൗണ്ടുകള്‍,പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ട്, പിപിഎഫ്, സേവിങ്ങ്സ് സ്കീമുകള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്.
ഇതിനായി ഇപിഎഫ്ഒ പോര്‍ട്ടലില്‍ വ്യക്തിയുടെ വിശദാംശങ്ങള്‍ (UAN നമ്പര്‍, യുഎഎന്നില്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ) നല്‍കണം.
രെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കും. ഈ OTP നല്‍കിയതിനു ശേഷം നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക, അതിനു ശേഷം submit എന്നതില്‍ ക്ലിക്ക് ചെയ്ത് വേരിഫിക്കേഷനായി മൊബൈല്‍ നമ്പറിലോ ഈമെയില്‍ വഴിയോ മറ്റൊരു OTP കൂടി ലഭിക്കും.
UAN വിശദാംശങ്ങള്‍ ആധാറുമായി പൊരുത്തപ്പെടുകയാണെങ്കില്‍ UAN ആധാറുമായി ലിങ്ക് ചെയ്യാം.