പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചതായി ആരോപണം

rape

പാലക്കാട്: പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി ആരോപണം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഡോക്ടര്‍ പരിശോധിക്കാതെ മാറ്റിനിര്‍ത്തിയത്.

വൈദ്യപരിശോധനയ്ക്കായി ഉച്ചയ്ക്കു 2.30ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ പോലും ഇതേവരെ ഡോക്ടര്‍ തയാറായിട്ടില്ല. അഡ്മിറ്റ് ചെയ്താല്‍ ശനിയാഴ്ച വൈദ്യപരിശോധനാ റിപ്പോര്‍ട്ട് നല്‍കാമെന്നായിരുന്നു ഡോക്ടറുടെ നിലപാട്.

Top