മൊബിക്വിക്കും ഐആര്‍സിറ്റിസിയും തമ്മില്‍ സഹകരിക്കുവാന്‍ തീരുമാനം

മൊബിക്വിക്കിന്റെയും ഐആര്‍സിറ്റിസിയുടെയും ആപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ തീരുമാനമായി.

വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരികയും വിവിധ ബാങ്കിങ് ഫീച്ചറുകള്‍ ഒരുമിച്ച് ലഭ്യമാക്കുകയും ചെയ്യുന്നു എന്നതാണ് മൊബിക്വിക്കിന്റെ സവിശേഷത.

2ജിയിലും വേഗത കുറഞ്ഞ നെറ്റ് വര്‍ക്കിലും പ്രവര്‍ത്തിക്കുകയും മൊബൈല്‍ സൗഹൃദവുമായ ചെക് ഔട്ട് പേജുകളുമുള്ള മൊബിക്വിക്ക് ഐആര്‍സിറ്റിസിയുമായി സഹകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് മൊബിക്വിക്കിന്റെ പേമെന്റ് സംവിധാനം ഉപയോഗിച്ച് റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും.

കറന്‍സി രഹിത ഇന്ത്യയെ പിന്തുണച്ചുകൊണ്ടാണ് പുതിയ നീക്കം.

ഐആര്‍സിടിസിയുമായുള്ള സഹകരണം രാജ്യത്തെ ഡിജിറ്റലൈസ് ചെയ്യുക എന്ന ദൗത്യത്തിലേക്ക് എത്താനുള്ള മറ്റൊരു ശ്രമമാണെന്ന് മൊബിക്വിക്ക് ചീഫ് ബിസിനസ്സ് ഓഫീസര്‍ വിനീത് സിങ് പറഞ്ഞു.

കറന്‍സി നിരോധനത്തിന് ശേഷം രാജ്യത്തെ കറന്‍സി രഹിത പണമിടപാടുകള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിക്വിക്കും ഐആര്‍സിടിസിയും സഹകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദഹം പറഞ്ഞു.

മൊബിക്വിക്കിന്റെ പേമെന്റ് സംവിധാനം വഴി മൂവായിരത്തിലേറെ ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പേമെന്റ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.മാസത്തില്‍ 100 ദശലക്ഷം ഇടപാടുകളാണ് നടക്കുന്നത്.

Top